1857 | EXO 12:40 | യിസ്രായേൽമക്കൾ ഈജിപ്റ്റിൽ കഴിച്ച പരദേശവാസം നാനൂറ്റി മുപ്പത് (430) വർഷമായിരുന്നു. |
1858 | EXO 12:41 | നാനൂറ്റി മുപ്പത് (430) വർഷം കഴിഞ്ഞിട്ട്, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു. |
2663 | EXO 38:29 | വഴിപാടായി ലഭിച്ച താമ്രം എഴുപത് താലന്തും രണ്ടായിരത്തിനാനൂറ് (2400) ശേക്കെലും ആയിരുന്നു. |
10546 | 1CH 7:7 | ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്ക് തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ (22,034). |
10751 | 1CH 12:27 | ലേവ്യരിൽ നാലായിരത്തറുനൂറുപേർ (4600) |
10761 | 1CH 12:37 | ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്ക് പുറപ്പെട്ടവർ നാല്പതിനായിരംപേർ (40,000). |
10930 | 1CH 19:18 | എന്നാൽ അരാമ്യർ യിസ്രായേലിന്റെ മുമ്പിൽനിന്നു ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം (7000) തേരാളികളെയും നാല്പതിനായിരം (40000) കാലാളുകളെയും വധിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു. |
10944 | 1CH 21:5 | യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിന് കൊടുത്തു: യിസ്രായേലിൽ യോദ്ധാക്കൾ എല്ലാംകൂടി പതിനൊന്നുലക്ഷംപേർ (1,100,000). യെഹൂദയിൽ യോദ്ധാക്കൾ നാലുലക്ഷത്തെഴുപതിനായിരം (470,000) പേർ. |
10992 | 1CH 23:4 | അവരിൽ ഇരുപത്തിനാലായിരംപേർ (24,000) യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ (6000) പ്രമാണികളും |
10993 | 1CH 23:5 | ന്യായാധിപന്മാരും നാലായിരംപേർ (4000) വാതിൽകാവല്ക്കാരും നാലായിരംപേർ (4000) സ്തോത്രം ചെയ്യേണ്ടതിന് ദാവീദ് ഉണ്ടാക്കിയ വാദ്യോപകരണങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു; |
11115 | 1CH 27:1 | യിസ്രായേൽപുത്രന്മാർ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ പ്രമാണികളും രാജാവിന് സേവ ചെയ്തുപോന്നു. അവർ വർഷത്തിൽ എല്ലാമാസങ്ങളിലും വരികയും പോകയും ചെയ്തിരുന്നു. ഓരോ കൂറിലും ഇരുപത്തിനാലായിരംപേർ (24,000) ഉണ്ടായിരുന്നു. |
11116 | 1CH 27:2 | ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന് മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000). |
11118 | 1CH 27:4 | രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11119 | 1CH 27:5 | മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11121 | 1CH 27:7 | നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11122 | 1CH 27:8 | അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11123 | 1CH 27:9 | ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11124 | 1CH 27:10 | ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11125 | 1CH 27:11 | എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11126 | 1CH 27:12 | ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11127 | 1CH 27:13 | പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11128 | 1CH 27:14 | പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
11129 | 1CH 27:15 | പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000). |
30882 | REV 7:4 | മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ട്; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ 144, 000. |
30996 | REV 14:1 | ഞാൻ നോക്കിയപ്പോൾ സീയോൻമലയിൽ കുഞ്ഞാട് നില്ക്കുന്നതു കണ്ട്. അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും നെറ്റിയിൽ എഴുതിയിരിക്കുന്നവരായ 1, 44, 000 പേർ അവനോടുകൂടെ ഉണ്ടായിരുന്നു. |
30998 | REV 14:3 | അവർ സിംഹാസനത്തിനും നാല് ജീവികൾക്കും മൂപ്പന്മാർക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയിൽ നിന്നു വീണ്ടെടുക്കപ്പെട്ടവരായ 1, 44, 000 പേർക്കല്ലാതെ ആർക്കും ആ പാട്ടു പഠിപ്പാൻ കഴിഞ്ഞില്ല. |