14031 | PSA 8:10 | ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.” |
14624 | PSA 44:27 | കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും. സംഗീതസംവിധായകന്. “സാരസരാഗത്തിൽ.” |
14988 | PSA 68:36 | ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്; ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ! സംഗീതസംവിധായകന്. “സാരസരാഗത്തിൽ.” |
20480 | LAM 3:57 | ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു, അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.” |
26134 | JHN 1:21 | “പിന്നെ താങ്കൾ ആരാണ്? ഏലിയാവോ?” അവർ ചോദിച്ചു. “ഞാനല്ല.” അദ്ദേഹം പ്രതിവചിച്ചു. “താങ്കൾ ആ പ്രവാചകനാണോ?” “അല്ല,” അദ്ദേഹം മറുപടി നൽകി. |
27295 | ACT 9:10 | ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു. |