4177 | NUM 15:23 | ഏതെങ്കിലും പ്രമാണിക്കാതെ വീഴ്ച വരുത്തുകയോ ,കല്പിച്ച നാൾമുതൽ തലമുറതലമുറയായി മോശെമുഖാന്തരം കല്പിച്ച സകലത്തിലും ഏതെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റ് ചെയ്യുകയോ ചെയ്താൽ, |
6776 | JDG 9:20 | അല്ലെങ്കിൽ അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലേയും ബേത് മില്ലൊവിലേയും പൗരന്മാരെയും ,നിങ്ങളിൽ നിന്ന് തീ പുറപ്പെട്ട് അവനെയും ദഹിപ്പിക്കട്ടെ. |
6852 | JDG 11:21 | യിസ്രായേലിന്റെ ദൈവമായ യഹോവ ,സീഹോനെയും അവന്റെ സകലജനത്തെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അങ്ങനെ അവർ അവരെ തോല്പിച്ച് ,ആ ദേശനിവാസികളായ അമോര്യരുടെ ദേശം ഒക്കെയും കൈവശമാക്കി. |
6862 | JDG 11:31 | ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ ,എന്റെ വീട്ടുവാതില്ക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവെക്കുള്ളതാകും; അതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും. |
6888 | JDG 13:2 | എന്നാൽ ദാൻഗോത്രത്തിൽ ,സോരഹിൽ നിന്നുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്റെ പേർ മാനോഹ എന്നായിരുന്നു; അവന്റെ ഭാര്യ മച്ചിയായിരുന്നതിനാൽ പ്രസവിച്ചിരുന്നില്ല. |
6906 | JDG 13:20 | അഗ്നിജ്വാല യാഗപീഠത്തിന്മേൽ നിന്ന് ആകാശത്തിലേക്ക് പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു ,സാഷ്ടാംഗം വീണു. |
6915 | JDG 14:4 | ഇത് യഹോവയാൽ വന്നതാണെന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ ,യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു. |
6919 | JDG 14:8 | കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിപ്പാൻ തിരികെ പോയപ്പോൾ ,സിംഹത്തിന്റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു. |
6928 | JDG 14:17 | വിരുന്നിന്റെ ഏഴ് ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് ,ഏഴാം ദിവസം അവൻ അവൾക്കും ,അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു. |
6933 | JDG 15:2 | “നി അവളെ വാസ്തവമായും വെറുത്തു എന്ന് വിചാരിച്ച് ,അവളെ ഞാൻ നിന്റെ തോഴന് കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലോ? പകരം അവളെ സ്വീകരിക്കുക ” എന്ന് പറഞ്ഞു. |
6937 | JDG 15:6 | “ഇതാരാണ് ചെയ്തത് ” എന്ന് ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നക്കാരന്റെ മരുമകൻ ശിംശോൻ ആണെന്നും ,ശിംശോന്റെ ഭാര്യയെ അവൻ തോഴന് കൊടുത്തതുകൊണ്ടാണെന്നും അവർക്ക് അറിവ് കിട്ടി; ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ട് ചുട്ടുകളഞ്ഞു. |
6945 | JDG 15:14 | അവൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അവനെ കണ്ടിട്ട് ആർത്തു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയായി അവന്റെമേൽ വന്നു ,അവന്റെ കൈ കെട്ടിയിരുന്ന കയർ തീയിൽ കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ അഴിഞ്ഞുപോയി. |
6953 | JDG 16:2 | “ശിംശോൻ ഇവിടെ വന്നിരിക്കുന്നു ” എന്ന് ഗസ്യർക്ക് അറിവ് കിട്ടിയപ്പോൾ ,അവർ വന്ന് ആ സ്ഥലം വളഞ്ഞ് അവനെ പിടിപ്പാൻ രാത്രി മുഴുവനും പട്ടണവാതില്ക്കൽ പതിയിരുന്നു; “നേരം വെളുക്കുമ്പോൾ അവനെ കൊന്നുകളയാം ” എന്ന് പറഞ്ഞ് രാത്രിമുഴുവനും അനങ്ങാതിരുന്നു. |
6967 | JDG 16:16 | ഇങ്ങനെ അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ച് അസഹ്യപ്പെടുത്തി; മരിച്ചാൽ മതി എന്ന് അവന് തോന്നത്തക്കവണ്ണം അവൾ അവനെ അലട്ടിയപ്പോൾ ,തന്റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു: |
6992 | JDG 17:10 | മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത് ,എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്ത് വെള്ളിപ്പണവും, ഉടുപ്പും, ഭക്ഷണവും തരാം” എന്ന് പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു. |
7028 | JDG 19:2 | അവന്റെ വെപ്പാട്ടി അവനെ ദ്രോഹിച്ച് ,വ്യഭിചാരം ചെയ്ത് അവനെ വിട്ട് യെഹൂദയിലെ ബേത്ത്ലേഹെമിൽ തന്റെ അപ്പന്റെ വീട്ടിൽ പോയി നാല് മാസം അവിടെ പാർത്തു. |
7052 | JDG 19:26 | പ്രഭാതത്തിൽ സ്ത്രീ വന്ന് തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ ,നേരം പുലരുംവരെ വീണുകിടന്നു. |
7054 | JDG 19:28 | അവൻ അവളോട്: “എഴുന്നേല്ക്ക, നാം പോക” എന്ന് പറഞ്ഞു. അതിന് മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്ത് വെച്ച് ,തന്റെ സ്ഥലത്തേക്ക് പോയി. |
7055 | JDG 19:29 | അവൻ വീട്ടിൽ എത്തിയപ്പോൾ ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ ഓരോ അവയവമായി ,പന്ത്രണ്ട് കഷണമാക്കി വിഭാഗിച്ച് യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു. |
7056 | JDG 19:30 | അത് കണ്ടവർ എല്ലാവരും: “യിസ്രായേൽമക്കൾ മിസ്രയീംദേശത്ത് നിന്ന് പുറപ്പെട്ടുവന്ന നാൾ മുതൽ ഇന്ന് വരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ,ആലോചിച്ച് ,അഭിപ്രായം പറവിൻ ” എന്ന് പറഞ്ഞു. |
7066 | JDG 20:10 | അവർ യിസ്രായേലിൽ പ്രവർത്തിച്ച സകല വഷളത്വത്തിനും പകരം ചെയ്യേണ്ടതിന് ജനം ബെന്യാമീൻ ദേശത്തെ ഗിബെയയിലേക്ക് ചെല്ലുമ്പോൾ ,അവർക്ക് വേണ്ടി ഭക്ഷണസാധനങ്ങൾ ഒരുക്കുവാൻ യിസ്രായേൽ ഗോത്രങ്ങളിൽ നൂറിൽ പത്ത് പേരെയും ആയിരത്തിൽ നൂറ് പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം”. |
7069 | JDG 20:13 | ഗിബെയയിലെ ആ വഷളന്മാരെ ഞങ്ങൾ കൊന്ന് യിസ്രായേലിൽ നിന്ന് ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചു തരുവിൻ” എന്ന് പറയിച്ചു. ബെന്യാമീന്യരോ ,യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടനുസരിപ്പാൻ മനസ്സില്ലാതെ യിസ്രായേൽമക്കളോട് |
7074 | JDG 20:18 | അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ട് ,ബേഥേലിലേക്ക് ചെന്നു: “ബെന്യാമീന്യരോട് പടവെട്ടുവാൻ ഞങ്ങളിൽ ആർ ആദ്യം പോകേണം ” എന്ന് ദൈവത്തോട് അരുളപ്പാട് ചോദിച്ചു. “യെഹൂദാ ആദ്യം ചെല്ലട്ടെ ” എന്ന് യഹോവ അരുളിച്ചെയ്തു. |
7088 | JDG 20:32 | “അവർ മുമ്പിലത്തെപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു ” എന്ന് ബെന്യാമീന്യർ പറഞ്ഞു. യിസ്രായേൽമക്കളോ: “നാം ഓടി ,അവരെ പട്ടണത്തിൽനിന്ന് പെരുവഴികളിലേക്ക് ആകർഷിക്കാം” എന്ന് പറഞ്ഞു. |
7104 | JDG 20:48 | യിസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ നേരെ തിരിഞ്ഞ് ഓരോ പട്ടണം തോറും ,മനുഷ്യരെയും മൃഗങ്ങളെയും കണ്ട സകലത്തെയും,വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങളും തീവെച്ച് ചുട്ടുകളഞ്ഞു. |
7126 | JDG 21:22 | അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് പരാതി പറഞ്ഞാൽ ഞങ്ങൾ അവരോട്: “ഞങ്ങൾക്കു വേണ്ടി ,അവരോട് ദയ ചെയ്യേണം; ഞങ്ങൾ പടയിൽ അവർക്ക് ആർക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; ശപഥം സംബന്ധിച്ച് കുറ്റക്കാരാകുവാൻ, നിങ്ങൾ ഇപ്പോൾ അവർക്ക് ഭാര്യമാരെ കൊടുത്തില്ലല്ലോ “എന്ന് പറഞ്ഞുകൊള്ളാം. |
7534 | 1SA 14:24 | യിസ്രായേല്യർ അന്ന് അസ്വസ്ഥരായി; കാരണം ഞാൻ എന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്നതുവരെ, സന്ധ്യക്കു മുമ്പ് ,ആഹാരം കഴിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്ന് ശൗൽ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. അതുകൊണ്ട് ജനത്തിൽ ആരും ആഹാരം ആസ്വദിച്ചില്ല. |
7671 | 1SA 17:51 | അതുകൊണ്ട് ദാവീദ് ഓടിച്ചെന്നു. ഫെലിസ്ത്യന്റെ പുറത്ത് കയറിനിന്ന് ,അവന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്ന് ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി. |
7758 | 1SA 20:26 | അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു ,അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു. |
7863 | 1SA 24:22 | അതുകൊണ്ട് നീ എനിക്ക് ശേഷം എന്റെ സന്തതിയെ മുഴുവനും നശിപ്പിച്ച് ,എന്റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചുകള യുകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യണം.” |
8877 | 1KI 5:10 | കിഴക്കുനിന്നുള്ള സകലരുടെയും ജ്ഞാനത്തെക്കാളും ,ഈജിപ്റ്റിന്റെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു. |
9073 | 1KI 9:19 | തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ ,കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു |
9124 | 1KI 11:13 | എങ്കിലും രാജത്വം മുഴുവനും വേർപെടുത്തിക്കളയാതെ ,എന്റെ ദാസനായ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓർത്ത്, ഒരു ഗോത്രത്തെ ഞാൻ നിന്റെ മകന് കൊടുക്കും. |
9235 | 1KI 14:14 | യഹോവ തനിക്ക് യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്ന് യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; ഇതാണ് ആ ദിവസം ,അതേ ഇപ്പോൾ തന്നേ! |
10268 | 1CH 1:12 | നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം ,ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു.കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. |
11274 | 2CH 5:1 | യഹോവയുടെ ആലയത്തിന്റെ പണി പൂർത്തിയായപ്പോൾ ,ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും എല്ലാ ഉപകരണങ്ങളും കൊണ്ടുവന്ന് ദൈവാലയത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു. |
12498 | NEH 8:1 | അങ്ങനെ യിസ്രായേൽമക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ ,ഏഴാം മാസം സകലജനവും നീർവ്വാതിലിന്റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി; യഹോവ യിസ്രായേലിന് കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു. |
29435 | PHP 1:7 | എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ,കൃപയിൽ എനിക്ക് കൂട്ടാളികളായ നിങ്ങളെ ഒക്കെയും ഞാൻ എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുകകൊണ്ട് നിങ്ങളെ എല്ലാവരെയും കുറിച്ച് അങ്ങനെ വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ. |